കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മുഖ്യമന്ത്രി സംഘപരിവാറിന്റെ പേരു പറയാതിരിക്കാൻ ശ്രമിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പിയെ സഹായിച്ചത് പ്രതിപക്ഷത്തിരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പരം ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു അടിയന്തരപ്രമേയ അവതരണവുമായി ബന്ധപ്പെട്ട ചർച്ച.

തിരഞ്ഞെടുപ്പിന് മുമ്പ് കണ്ടത് സർക്കസിലെ തല്ലായിരുന്നു. ഒച്ച കേൾക്കുമെന്നതല്ലാതെ മറ്റൊന്നുമില്ല. കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം അതുപോലെ സർക്കസിലെ മറ്റൊരു തല്ലായി അവസാനിപ്പിക്കരുതെന്ന് വിഡി സതീശൻ പറഞ്ഞു. സതീശന്റെ അരോപണങ്ങൾക്ക് ചുരുങ്ങിയ വാക്കിൽ മറുപടി പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിരോധിച്ചത്. 

Content highlights: CM Pinarayi Vijayan vs VD Satheesan, Kodakara Black Money Case, Kerala Niyamasabha