ഐ.എം.എ.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിന് എതിരെയുള്ള ഐ.എം.എ.യുടെ പ്രസ്താവനക്കെതിരെ ആണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ഐ.എം.എ.യുടെ പ്രസ്താവനയെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വിമര്‍ശിച്ചു. അതേസമയം പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് ഐ.എം.എ. പ്രതികരിച്ചു. 'ആരോഗ്യവകുപ്പിന് പുഴുവരിക്കുന്നു' എന്ന തലക്കെട്ടിലുള്ള ഐ.എം.എ.യുടെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആരോഗ്യ വിദഗ്ധരെ മാറ്റി നിര്‍ത്തി ഉദ്യോഗസ്ഥ മേധാവികളാണ് കോവിഡ് നിയന്ത്രണം നടത്തുന്നത് എന്നായിരുന്നു ഐ.എം.എ.യുടെ പ്രധാന വിമര്‍ശം.