തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ കർണാടക ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്ക് പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്ന് കേസിൽ നിലവിൽ ബിനീഷ് കോടിയേരിക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷ് കോടിയേരിയെ പൂർണ്ണമായി പിന്തുണച്ച്, കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാന്‍ സി.പി.എം. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.