കേരളത്തിൽ പടരുന്നത് തീവ്ര വ്യാപന ശേഷിയുള്ള വൈറസെന്ന് മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആശ്വസിക്കാവുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രണ്ടാം തരംഗത്തിൽ കടുത്ത വെല്ലുവിളിയാണ്. വാക്സിനെടുത്താലും ജാഗ്രത തെല്ലും കുറയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.