കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചിട്ടും ഓക്സിജനുവേണ്ടി ആർക്കും കേരളത്തിൽ അലയേണ്ടിവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹങ്ങളുമായി ശ്മശാനങ്ങൾക്ക് മുന്നിൽ ആർക്കും വരി നിൽക്കേണ്ടി വന്നില്ല. മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കേണ്ടിയും വന്നില്ല. ആസൂത്രിതമായി നടക്കുന്ന ദുഷ്പ്രചരണങ്ങളിൽ പ്രതികരിക്കാനില്ലെന്നും പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ.