കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം തുടക്കം മുതൽ പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്. ജനസംഖ്യാനുപാതികമായി വാക്സിനേഷൻ ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും വേ​ഗത്തിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒരുദിവസം അഞ്ചുലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുന്നുണ്ട്. മരണനിരക്ക് പിടിച്ചുനിർത്താനും സാധിച്ചിട്ടുണ്ട്. പക്ഷേ രോ​ഗികളുടെ എണ്ണത്തിലുള്ള വർധനവിന് ആനുപാതികമായി മരണങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മരണമടയുന്നവരിൽ ഭൂരിഭാ​ഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോ​ഗമുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു.