കോൺ​ഗ്രസ് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തകർച്ചയുടെ ഭാ​ഗമായി നിൽക്കേണ്ടതില്ല എന്ന് അതിനകത്തുള്ള ചിന്തിക്കുന്ന പലരും തീരുമാനിച്ചെന്ന് വരും. അതാണിപ്പോൾ ഒരു പ്രത്യേകരീതിയിലേക്കെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ ചിലർ കോൺ​ഗ്രസ് വിടാൻ തയ്യാറായിട്ടുണ്ട്. പക്ഷേ അങ്ങനെ വിടാൻ തയ്യാറായവർ ബി.ജെ.പിയിലേക്ക് പോകാനാണ് തയ്യാറായത്. എന്നാൽ അവർ വിട്ടുപോകാതിരിക്കാൻ ചില പ്രത്യേകരീതിയിൽ അവരെ നിലനിർത്തുന്നതിന് വേണ്ടി കോൺ​ഗ്രസ് നേതൃത്വം ഇടപെട്ടതും ഏറെക്കുറേ സമൂഹത്തിന് അറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാൽ ബി.ജെ.പിയിലേക്ക് പോകും എന്ന് പരസ്യമായി പറഞ്ഞ നേതാക്കളും കോൺ​ഗ്രസിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.