അഞ്ച് വര്‍ഷം മുന്‍പ് സെക്രട്ടേറിയറ്റ് പൂന്തോട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു തെങ്ങിന്‍തൈ നട്ടിരുന്നു. ഇന്ന് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹം അത് സന്ദര്‍ശിച്ചു. വളര്‍ന്ന് ഫലസമൃദ്ധമായി നില്‍ക്കുന്ന തെങ്ങ് കണ്ട് കൗതുകവും സന്തോഷവും പങ്കുവെച്ചാണ് അദ്ദേഹം മടങ്ങിയത്.