സ്ത്രീധനപീഡന പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനം പരിചയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും കൂടി വരുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.