നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ നടന്‍ മമ്മൂട്ടി ആരംഭിച്ച വിദ്യാമൃതം പദ്ധതി 
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിയും കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി തുടങ്ങിയത്. ആയിരത്തോളം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെ മുഖ്യമന്ത്രി പ്രശംസിച്ചു.