ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്തെ അക്കൗണ്ട് ഇത്തവണ ഇടതുപക്ഷം ക്ലോസ് ചെയ്യും. കോണ്‍ഗ്രസ് - ബിജെപി ഭായി ഭായി കളി ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. പടിക്ക് പുറത്ത് നിര്‍ത്തേണ്ടവരെ ജനം പുറത്ത് നിര്‍ത്തുമെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു. ബിജെപിക്ക് നേരത്തെ ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു