തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മാധ്യപ്രവർത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വർണക്കള്ളക്കടത്തിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. താൻ കസേരയിൽ നിന്ന് ഒഴിയേണ്ട കാര്യം ഈ നാട്ടിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.