കഴിഞ്ഞ നാലര വർഷത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് 81 വിദേശയാത്രകളെന്ന് വിവരാവകാശരേഖ. മുഖ്യമന്ത്രിയാണ് കൂടുതൽ തവണ വിദേശത്തേക്ക് പോയത്. ഭാര്യ ഉൾപ്പെടെ നിരവധി പേരുമായിട്ടാണ് വിദേശ യാത്രകൾ നടത്തിയിട്ടുള്ളത്

എന്നാൽ യാത്രകൾക്ക് എത്ര രൂപ ചെലവായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

ഇത്തരം വിദേശ യാത്രകൾ നാടിന് എന്ത് നേട്ടം ഉണ്ടാക്കിയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.