തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി  തൊഴിലാളികള്‍ക്ക് അരിയും ആട്ടയും നല്‍കാന്‍ ഭക്ഷ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. തൊഴിലാളികളുടെ കണക്കെടുത്ത് മറ്റ് ഭക്ഷ്യസാധനങ്ങള്‍ കൂടി നല്‍കാന്‍ ജില്ല കലക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അതിനുള്ള പണം വിനിയോഗിക്കും