തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇടതുമുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. 

പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി എത്തും. ഈ മാസം 22ന് കൊല്ലത്താണ് പരിപാടിയുടെ തുടക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പിണറായി വിജയന്‍ എല്ലാ ജില്ലകളിലുമെത്തി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു