ഡെല്‍റ്റ വൈറസിനേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണ്‍ വൈറസിനുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഈ വൈറസിനെ പ്രതിരോധിക്കാനാകുമോ എന്നുള്ള കാര്യത്തില്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. എങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്റെ തീവ്രത കുറയുമെന്നാണ് ലഭ്യമാകുന്ന വിവരമെന്നും മന്ത്രി പറഞ്ഞു.