പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം

പശ്ചിമ ബംഗാളിലെ ഭട്പാരയില്‍ വീണ്ടും സംഘര്‍ഷം. ബിജെപി പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. എസ്എസ് അലുവാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രദേശം സന്ദര്‍ശിച്ചത്. സംഘം മടങ്ങിയതോടെ പ്രദേശത്ത് വീണ്ടും ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മുന്‍ കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ, ബിജെപി എംഎല്‍എമാരായ സത്യപാല്‍ സിങ്, വിഡി റാം എന്നിവരാണ് സാഹചര്യം വിലയിരുത്താനായി പ്രദേശം സന്ദര്‍ശിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented