കോട്ടയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവം കാമുകന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ ക്വട്ടേഷനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തുവെച്ചാണ് പൈക സ്വദേശിയായ അഖിലിന് നേരെ കൊലപാതക ശ്രമം നടന്നത്.

ഓട്ടോ ഡ്രൈവറായ അഖിലും വൈശാഖ് എന്നയാളും പ്രണയിച്ചിരുന്നത് ഒരേ പെണ്‍കുട്ടിയെയായിരുന്നു. ഇതേ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്നാണ് അഖിലിനെ കൊലപ്പെടുത്താന്‍ വൈശാഖ് ക്വട്ടേഷന്‍ നല്‍കിയത്.