ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍. വടക്കേ ഇന്ത്യയിലെ തന്ത്രങ്ങൾ കേരളത്തിൽ നടപ്പാക്കാം എന്നത് മൗഢ്യമാണ്. തുടര്‍ഭരണം പിണറായി എന്ന വ്യക്തിക്കുള്ള അംഗീകാരമാണ്, കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.