പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. 

സി.എ.എ.യ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ച ചില സംഘടനകളാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പൗരത്വ ഭേദഗതിക്കെതിരെയുള്ള ഹര്‍ജ്ജികള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.