തിരുവനന്തപുരം: കേരളാ പോലീസിന്റെ അഭിമാന പദ്ധതിയായ സിംസും അഴിമതി ആരോപണ നിഴലില്‍. കെല്‍ട്രോണിന്റെ സഹകരണത്തോടെ വിഭാവനം ചെയ്ത പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്. സര്‍ക്കാര്‍ രേഖകളിലും വൈബ്‌സൈറ്റിലും സ്വകാര്യ കമ്പനിയുടെ പങ്കാളിത്തം ഒളിപ്പിച്ചു വച്ചു. കരാര്‍ ലഭിച്ചത് കെല്‍ട്രോണില്‍ നിന്നാണെന്ന്  ഗാലക്‌സോണ്‍ ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.