നേര്യമംഗലം പൈനാവ് റോഡില്‍ ചേലച്ചോടിന് ശേഷം വരുന്ന ചെറിയ കവലയാണ് ചുരുളി.സിനിമയിലെ സാങ്കല്‍പ്പിക ചുരുളിയുമായി ഈ പ്രദേശത്തിന് ബന്ധമില്ല. മണ്ണിനോടും മലയോടും മല്ലിട്ട് ജീവിക്കുന്നവരെ സിനിമയിലൂടെ മോശമായി ചിത്രീകരിച്ചതിന്റെ പ്രതിഷേധത്തിലാണ് ചുരുളിക്കാര്‍. സിനിമയിലൂടെ തങ്ങളെ അധിക്ഷേപിച്ചെന്നാണ് ഇവരുടെ പരാതി.സിനിമയിലെ ചുരുളിയല്ല ഇതെന്നും സിനിമയിലെ കഥാപാത്രങ്ങളെ പോലുള്ളവരല്ല ഇവിടെ ജീവിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സിനിമയ്‌ക്കെതിരെ സാംസ്‌കാരിക വകുപ്പ്  മന്ത്രിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍