നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ്മാർച്ച് 5ബിയുടെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. പ്രതീക്ഷിച്ചതിലും എട്ടുമണിക്കൂർ കഴിഞ്ഞാണ് മാലിദ്വീപിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് പതിച്ചത്. റോക്കറ്റ് വീണിടത്തേക്ക് കേരളത്തിൽ നിന്ന് 1027 കിലോമീറ്റർ ദൂരംമാത്രമാണുള്ളത്.