ചൈന വികസിപ്പിച്ച കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. സിനോഫാമിന്റെ അടിയന്തിര ഉപയോ​ഗത്തിനാണ് അനുമതി നൽകിയത്. ലോകാരോ​ഗ്യസംഘടന അനുമതി നൽകുന്ന ആറാമത്തെ വാക്സിനാണ് സിനോഫാം. യുഎഇ അടക്കമുള്ള രാജ്യങ്ങൾ സിനോഫാം ഉപയോ​ഗിക്കുന്നുണ്ട്.