പണ്ട് യു.എസ്.എസ്.ആർ ജയിക്കാനാഗ്രഹിച്ചിട്ടുണ്ട്. ഇപ്പോഴും അമേരിക്കയോടില്ലാത്ത താൽപ്പര്യം റഷ്യയോടുണ്ട്, ചൈനയോടുമുണ്ട്. ചൈന ലോകരംഗത്ത് ജയിക്കണമെന്നാണാഗ്രഹമെന്ന് എം.എം.മണി പറഞ്ഞു. ചൈന ലോകകമ്പോളം തന്നെ കൈയടക്കിയിരിക്കുന്നു. അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഉന്നതനിലവാരമുള്ളതാണെങ്കിലും നരേന്ദ്ര മോദി അവ ഇന്ത്യയിൽ നിരോധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മാതൃഭൂമി ന്യൂസിൽ കോപ്പ അമേരിക്കയിൽ ബ്രസീലോ, അർജന്റീനയോ എന്ന ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.