കൊച്ചി: നാണയം ഉള്ളിൽ ചെന്ന് കുട്ടി മരിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.എറണാകുളം ഡി എം ഒയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും, കളക്ടർക്കുമാണ് റിപ്പോർട്ട് നൽകിയത്.
കുട്ടി നാണയം വിഴുങ്ങിയ ശേഷം ശ്വാസംനാളത്തിൽ തങ്ങാതെ ആമാശയത്തിലാണുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്ന് അധികൃതർ പറയുന്നു.