കൊല്ലം കുളത്തൂപ്പുഴയിൽ 15കാരനെ പീഡിപ്പിച്ച കേസിൽ ബന്ധുവായ വയോധിക അറസ്റ്റിൽ. വൃദ്ധയുടെ വീട്ടിലായിരുന്നു ബന്ധുവായ കുട്ടി അന്തിയുറങ്ങിയിരുന്നത്. കുട്ടിയെ വൃദ്ധ മാസങ്ങളായി പീഡിപ്പിച്ചുവെന്നാണ് പരാതി.

പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

പോക്സോ വകുപ്പുകളടക്കം പ്രതിക്കുമേൽ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.