കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രിമാര്‍. കേന്ദ്ര നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തു.