കേരളത്തിൽ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഇതുവരെ ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു രണ്ടു ദിവസത്തേക്ക് മാത്രമുള്ള വാക്സിനാണ് സംസ്ഥാനത്ത് അവശേഷിക്കുന്നതെന്നും ആവശ്യത്തിന് വാക്സിൻ കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് നടപടികൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.