സംസ്ഥാനത്ത് ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങളെ കണ്ടെത്തി ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം എത്തിക്കും. ജനകീയ ഹോട്ടൽ സൗകര്യം ഇല്ലാത്തയിടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എത്രപേർ ഭക്ഷണം വേണ്ടവരുണ്ടെന്ന് കണക്കാക്കി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.