ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരണം നല്‍കേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മീണ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും മീണ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണം ഒരുക്കുമെന്നും പോളിങ് ജോലിക്കെത്തുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും മീണ പറഞ്ഞു.