കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ലെന്ന ബിലീവേഴ്സ് ചര്‍ച്ച് അധികൃതരുടെ വാദം തള്ളി കോട്ടയം ജില്ലാ കളക്ടര്‍. വിമാനത്താവള പദ്ധതിക്കായി പുറത്തിറക്കിയ ഉത്തരവില്‍ തന്നെ ഭൂമി സര്‍ക്കാരിന്റേതാണ് വ്യക്തമാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തീര്‍പ്പായാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും കളക്ടര്‍ എം. അഞ്ജന വ്യക്തമാക്കി.