മുഖ്യമന്ത്രിയുടെ സി.എ.ജി വിമര്‍ശനത്തിന് എതിരേ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും രംഗത്ത്.

സി.എ.ജി.യെ വിമര്‍ശിച്ച മുഖ്യമന്ത്രി കഥയറിയാതെ ആട്ടം കാണുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

അഴിമതിയും കൊള്ളയുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. സി.എ.ജി. രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ബാലിശമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.