മക്കള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കാത്തവര്‍ക്ക് വോട്ട് നല്‍കില്ലെന്ന് ഉറപ്പിച്ച് ഒരു കൂട്ടം ആദിവാസി കുടുംബങ്ങള്‍. കൊല്ലം പത്തനാപുരം ചെമ്പനരുവി ആദിവാസി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈദ്യുതിയും മൊബൈല്‍ റേഞ്ചും ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയത്.
മൊബൈല്‍ ഫോണ്‍ റേഞ്ച് കണ്ടെത്താന്‍ വന്യമൃഗങ്ങളുള്ള കൊടുംകാട് താണ്ടി മലമുകളിലെത്തേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കുട്ടികള്‍. എണ്‍പത്തിയഞ്ചിലധികം ദരിദ്ര കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. പക്ഷേ പഠിക്കാന്‍ മിടുക്കരായ കുട്ടികളാണ് എല്ലാവരും.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രദേശത്ത് വൈദ്യുതി എത്തിക്കാമെന്നും മൊബൈല്‍ ടവര്‍ സ്ഥാപിക്കാമെന്നും വാഗ്ദാനം നല്‍കി പോയവരെ പിന്നെ കാണുന്നത് ഈ തിരഞ്ഞെടുപ്പ് കാലത്താണ്. ഇതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍