മണ്ഡല കാലമായാല്‍ ഏറെ അയ്യപ്പ ഭക്തര്‍ എത്തുന്ന സ്ഥലമാണ് ചേര്‍ത്തലയിലെ ചീരപ്പന്‍ ചിറ തറവാട്. അയ്യപ്പന്‍ കളരി പഠിക്കാന്‍ എത്തി എന്ന് കരുതപ്പെടുന്ന ചീരപ്പന്‍ ചിറയില്‍ അയ്യപ്പനുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളാണുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ സി കെ ചന്ദ്രപ്പനും സുശീല ഗോപാലനുമെല്ലാം ചീരപ്പന്‍ ചിറ തറവാട്ടിലെ അംഗങ്ങളാണ്.