തൃശ്ശൂർ ചാവക്കാട് പഞ്ചവടി തീരത്ത് മുട്ടയിടാനായി വന്ന കടലാമയുടെ ദൃശ്യം. ഒലീവ് റിഡ്‌ലി ഇനത്തിൽപെട്ട കടലാമകളാണ് കേരളതീരത്ത് മുട്ടയിടാനെത്തുന്നത്. വനംവന്യജീവി സംരക്ഷണനിയമപ്രകാരം നിലനിൽപ്പ് ഭീഷണി നേരിടുന്ന ഷെഡ്യൂൾ ഒന്നിൽപ്പെട്ടതാണ് ഇവ. 

ഒഡിഷയിലെ ഗഹിർമാതാ തീരം ഒലീവ് റിഡ്‌ലി ഇനത്തിൽപെട്ട കടലാമകൾ കൂട്ടത്തോടെ മുട്ടയിടാനെത്തുന്ന തീരമാണ്. ആയിരക്കണക്കിന് കടലാമകൾ മുട്ടയിടാൻ ഒരുമിച്ച് കരയിലെത്തുന്ന ഈ പ്രതിഭാസത്തെ ‘‘അരിബാഡ’’ എന്ന് വിശേഷിപ്പിക്കും. 

ലോകത്തുതന്നെ ‘‘അരിബാഡ’’ പ്രതിഭാസം നടക്കുന്ന അപൂർവം തീരങ്ങളിലൊന്നാണിത്. ശരാശരി 60 മുതൽ 140 വരെ മുട്ടകൾ വരെയാണ് ഓരോ കടലാമക്കൂട്ടിലും ഉണ്ടാവുക.