വയനാട്ടിൽ ചികിത്സാ ധനസഹായത്തിന്റെ പേരുപറഞ്ഞ് 38-കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. സ്നേഹദാനം ചാരിറ്റി പ്രവർത്തകനായ മലവയൽ സ്വദേശി ഷംഷാദ്, ബത്തേരി സ്വദേശി ഫസൽ, അമ്പലവയൽ സ്വദേശി സൈഫു റഹ്മാൻ എന്നിവരെയാണ് പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞമാസം 26-ന് മകന്റെ ചികിത്സാ സഹായം ലഭ്യമാക്കാം എന്ന പേരിൽ  യുവതിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇവർ. എറണാകുളത്തെ ഹോട്ടൽ മുറിയിൽ വെച്ച് മയക്കുമരുന്നു കലർത്തിയ ജ്യൂസ് നൽകിയ ശേഷം ബലാത്സം​ഗത്തിനിരയാക്കി എന്നാണ് ഇവർ പോലീസിന് മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ നടന്നിട്ടുള്ള അറസ്റ്റ്.