കാബൂൾ വിമാനത്താവളത്തിലേക്കുള്ള പാതകൾ താലിബാൻ അടച്ചു. അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടുന്നതിന് വിലക്കും ഏർപ്പെടുത്തി. നേരത്തേ ആ​ഗ്രഹിക്കുന്നവർക്ക് രാജ്യം വിടാമെന്ന വാ​ഗ്ദാനം താലിബാൻ നൽകിയിരുന്നു. ഇപ്പോൾ അതു ലംഘിച്ച് രാജ്യം വിടാൻ ശ്രമിക്കുന്നവരെ ചാട്ടവാർ കൊണ്ടടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.