മലക്കപ്പാറ വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും സുരക്ഷിതമായ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ട് മലക്കപ്പാറ വരെയാണ് ബസ് സര്‍വ്വീസ് നടത്തുക. ഇതിനിടയിലുള്ള എല്ലാ ടൂറിസ്റ്റ് സ്‌പോട്ടുകളിലും ബസ് നിര്‍ത്തുകയും യാത്രക്കാര്‍ക്ക് ഫോട്ടോയും മറ്റും എടുക്കാനുള്ള സമയം അനുവദിക്കുകയും ചെയ്യും.

മലക്കപ്പാറയിലെ ഹോട്ടലുകളില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള ഭക്ഷണം കരുതാനുള്ള നിര്‍ദ്ദേശങ്ങളും കെഎസ്ആര്‍ടിസി തന്നെ നല്‍കിയിട്ടുണ്ടാവും. മലക്കപ്പാറയില്‍ ആവശ്യത്തിന് സമയം ചിലവഴിച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മടങ്ങുന്ന ഇതേ വണ്ടിയില്‍ തന്നെ യാത്രക്കാര്‍ക്ക് തിരിച്ചുപോരാവുന്നതാണ്.