വൃദ്ധയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ച വ്യക്തിയോട് കയര്‍ത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിതാ കമ്മീഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങിന് എത്തണമെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു. 

പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയെ മദ്യ ലഹരിയില്‍ അയല്‍വാസി മര്‍ദ്ദിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. വല്യമ്മയ്ക്ക് വയസ്സായെന്നും അടൂര്‍ വരെ ഹിയറിങ്ങിനായി എത്താന്‍ ശാരീരിക വൈഷമ്യമുണ്ടെന്നും ഇതിന് എന്താണ് പരിഹാരമെന്നും ചോദിച്ച് വിളിച്ച ബന്ധുവിനോടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂടായത്.