പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ധനകാര്യ മന്ത്രാലയം പൊതുമേഖല എണ്ണ കമ്പനികളുമായി ചര്‍ച്ചയാരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

പെട്രോളിയം മന്ത്രാലയത്തിന് പുറമെ ചില സംസ്ഥാന സര്‍ക്കാരുകളുമായും ധനകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ മൂന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ധനകാര്യ മന്ത്രാലയമോ ധനകാര്യ മന്ത്രിയോ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണയാണ് പെട്രോളിന്റെ എക്സൈസ് നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചത്.