ഗ്രാമങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. കോവിഡ് രണ്ടാം തരംഗം ഗ്രാമീണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കേന്ദ്ര ഇടപെടല്‍. 

ജലദോഷപ്പനി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരെ വീട്ടിലെത്തി നിരീക്ഷിക്കണം. ഇതിനുവേണ്ടി അംഗന്‍വാടി ആശാവര്‍ക്കര്‍മാരെ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.