കര്‍ഷകരെ സഹായിക്കാന്‍ അവശ്യവസ്തുനിയമത്തില്‍ ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് നിയമം കൊണ്ടുവരും. കര്‍ഷകര്‍ക്ക് ഇഷ്ടമുള്ളിടത്ത് വില്‍പ്പനയ്ക്ക് സ്വാതന്ത്ര്യം നല്‍കും. വിപണിയും വിലയും കര്‍ഷകര്‍ക്ക് നിശ്ചയിക്കാം. 1955 അവശ്യവസ്തു നിയമം ഭേതഗതി ചെയ്യും.

ഭക്ഷ്യഎണ്ണ, ഭക്ഷ്യ ധാന്യങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യവസ്തുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവയ്ക്കുള്ള സംഭരണത്തിന് പരിതിയില്ല. പ്രകൃതി ക്ഷോഭം ദേശീയ പ്രതിസന്ധി എന്നിവ ഉണ്ടാകുമ്പോള്‍ മാത്രം സംഭരണം അനുവദിക്കില്ല. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റു എന്ന ചട്ടത്തില്‍ മാറ്റം വരുത്തും. ഇതിലൂടെ ആര്‍ക്കുവേണമെങ്കിലും ഉല്‍പ്പനന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകന് കഴിയും. സംസ്ഥാനാന്തര കച്ചവടവും അനുവദിക്കും.