പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയമാണ് പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കുന്നതിനുള്ള വിജ്ഞാപനം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.