സുനാമി ബാധിതര്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്. വീടുകളുടെ വിവരങ്ങള്‍ കൊല്ലം ജില്ലാഭരണകൂടം സി.ബി.ഐയ്ക്ക് കൈമാറി. രണ്ട് ഏജന്‍സികള്‍ നിര്‍മിച്ചു നല്‍കിയ 30 വീടുകളുടെ രേഖകള്‍ അടങ്ങിയ ഫയലും റിപ്പോര്‍ട്ടുമാണ് സി.ബി.ഐക്ക് നല്‍കിയത്. സുനാമി ബാധിതര്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളെ കുറിച്ചുള്ള വിവരങ്ങളാണ് സിബിഐ തേടിയത്.