പാലക്കാട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പട്ടാമ്പിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കിയ സി.ഐ.ടി.യു നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഇതര സംസ്ഥാന തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും സി.ഐ.ടി യു ജില്ലാ കമ്മിറ്റി അംഗവുമായ പള്ളത്ത് സക്കീറിനെതിരെയാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്.