ഹാഥ്റസ് സംഭവത്തിന്റെ തുടക്കത്തില്‍ കൂട്ട ബലാത്സംഗത്തിന് കേസെടുത്തില്ലെന്നു സസ്പെന്‍ഷനിലയിലായ ഇന്‍സ്പെക്ടറുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ അമ്മയും സഹോദരനും ചേര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പരാതി നല്‍കിയിരുന്നെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും മുന്‍ ഇന്‍സ്പെക്ടര്‍ ആയ ദിനേശ് വര്‍മ്മ വെളിപ്പെടുത്തി. 

പ്രാരംഭമൊഴിയില്‍ പ്രതികള്‍ ആക്രമിച്ചതായി പീഡനത്തിരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ലൈംഗിക പീഡനത്തെക്കുറിച്ചോ ബലാത്സംഗത്തെ കുറിച്ചോ പരാമര്‍ശിച്ചില്ല. ആയതിനാല്‍ ബലാത്സംഹത്തിനുള്ള വകുപ്പുകള്‍ എഫ്.ഐ.ആറില്‍ ചേര്‍ത്തില്ല. സെപ്റ്റംബര്‍ 22 നാണ് ബലാത്സംഗത്തിനുള്ള വകുപ്പ് എഫ്.ഐ.ആറില്‍ ഉള്‍പെടുത്തിയത്.