ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെതിരായ മോശം പരാമർശത്തിൽ പി.സി ജോർജ്ജിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ക്രൈം വാരിക എഡിറ്റർ ടി പി നന്ദകുമാറാണ് കേസിലെ ഒന്നാം പ്രതി. ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിലാണ് വിവാദ പരാമർശം പ്രസിദ്ധീകരിച്ചത്.