മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കത്തോലിക്ക മെത്രോൻ സമിതിയുടെ പഠന ശിബിരത്തിലാണ് കർദിനാൾ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ചത്.
പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് നേരിട്ട് വിജയിച്ചവരാണിവരെന്ന് കർദിനാൾ പറഞ്ഞു. ഇനി ആര് ഭരിച്ചാലും ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ മതി. ആരോഗ്യമന്ത്രി ലോകം കണ്ട നക്ഷത്രമാണെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.