ബ്രസീലിൽ എസ്പിരിറ്റോ സാന്റോയിലുള്ള ഹ്യുണ്ടായ് ഷോറൂമില്‍ ടൂസൺ പ്രൈം എന്ന തെരുവുനായയെ സെയില്‍സ്മാനായി നിയമിച്ചു. ഷോറൂമിന്റെ മുന്നിലെ സ്ഥിരം സാന്നിധ്യമായ ടൂസണെ സന്ദർശകരുമായി എളുപ്പത്തിൽ കൂട്ടുകൂടാനുള്ള കഴിവൊക്കെ കണക്കിലെടുത്താണ് ജോലിക്കെടുത്തത്.

പുതിയ സെയില്‍സ്മാന്റെ  വിശേഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച കമ്പനി പേജ് സൂപ്പർ ഹിറ്റായി.  ടൂസണ് ഐഡന്റിറ്റി കാർഡും കൂടാതെ ഒരു ഇൻസ്റ്റാഗ്രാം പേജും കമ്പനി ഉദ്യോഗസ്ഥർ ഉണ്ടാക്കി. അതിൽ 30,000 ഫോളോവേഴ്‌സാണ് ഇവനു നിലവിൽ ഉള്ളത്. സന്ദര്‍ശകരുമായി ഇടപെടുകയും ഒക്കെ ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ തരംഗമാകുകയാണ്. അനാഥനായ ടൂസണ് ഹ്യുണ്ടായി ഷോറൂം വീടും കുടുംബവുമൊക്കെയായിത്തീര്‍ന്ന കഥയറിയാം.